പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ കാര്‍ബണ്‍ മൊബൈല്‍സും മാക്‌സ് മൊബൈലുമാണ് വില കുറഞ്ഞ ടാബ്‌ലെറ്റുകള്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.
ലോ-കോസ്റ്റ് മൊബൈല്‍ ഫോണുകള്‍ അവതരിപ്പിച്ച് ഹാന്‍ഡ് സെറ്റ് വിപണിയില്‍ സാന്നിധ്യമുറപ്പിച്ചവരാണ് ഇവര്‍. ഇതേ മാതൃക തന്നെ ടാബ്‌ലെറ്റ് പിസി വിപണിയിലും ആവര്‍ത്തിക്കാനാണ് ശ്രമം.
കാര്‍ബണിന്റെ കെ-പാഡ് എന്ന പേരിലുള്ള ടാബ്‌ലെറ്റ് പിസി ഒക്ടോബറോടെ വിപണിയിലെത്തുമെന്ന് കമ്പനി ചെയര്‍മാന്‍ സുധീര്‍ ഹസീജ പറഞ്ഞു. 10,000 രൂപയ്ക്ക് താഴെയായിരിക്കും ഇതിന്റെ വില.
7 ഇഞ്ച്, 9 ഇഞ്ച്, 10 ഇഞ്ച് എന്നീ വലിപ്പത്തില്‍ ലഭിക്കും. മൊബൈല്‍ ഫോണായും ഉപയോഗിക്കാവുന്ന തരത്തിലാണ് ഇത് വികസിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതിമാസം 40,000 ടാബ്‌ലെറ്റുകള്‍ വില്‍ക്കാനാണ് കാര്‍ബണ്‍ മൊബൈല്‍സ് ലക്ഷ്യമിടുന്നത്.
മാക്‌സ് മൊബൈലിന്റെ ടാബ്‌ലെറ്റ് പിസി എപ്പോള്‍ വിപണിയിലെത്തുമെന്ന് വ്യക്തമല്ല. എന്നാല്‍, ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകള്‍ വികസിപ്പിച്ചുവരികയാണെന്നും വൈകാതെ വിപണിയിലെത്തിക്കാമെന്നാണ് പ്രതീക്ഷയെന്നും മാക്‌സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അജയ് അഗര്‍വാള്‍ പറഞ്ഞു.
ഉത്പന്നത്തിന്റെ വിശദാംശങ്ങളോ വിലയോ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ വില കുറഞ്ഞ മോഡലുകളാവും അവതരിപ്പിക്കുകയെന്നാണ് അറിയുന്നത്.
ബ്ലാക്‌ബെറി പ്ലേബുക്ക്, ആപ്പിള്‍ ഐപാഡ്, സാംസങ് ഗാലക്‌സി ടാബ്, മോട്ടറോള സൂം, എച്ച്ടിസി ഫ്ലയര്‍ എന്നിവയാണ് നിലവില്‍ ഇന്ത്യന്‍ ടാബ്‌ലെറ്റ് പിസി വിപണിയില്‍ സജീവമായുള്ളത്. ഡെല്‍, ഒലീവ്, സ്‌പൈസ്, ക്രിയേറ്റീവ് ടെക്‌നോളജീസ് എന്നീ കമ്പനികള്‍ക്കും ടാബ്‌ലെറ്റ് പിസികളുണ്ട്. ഹ്യുവാവേയുടെ മീഡിയപാഡാണ് മറ്റൊന്ന്.
കൈയിലൊതുങ്ങുന്ന കമ്പ്യൂട്ടറുകളാണ് ടാബ്‌ലെറ്റ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നത്. 3ജി സിം കാര്‍ഡ് ഉപയോഗിച്ച് മൊബൈല്‍ ഫോണായും ഇവ ഉപയോഗിക്കാം
No comments:
Post a Comment